Connect with us

Gulf

ജിദ്ദ തുറമുഖം വഴി സഊദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു

Published

|

Last Updated

ജിദ്ദ l ജിദ്ദ തുറമുഖം വഴി സഊദിയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്ക് മരുന്ന് ശേഖരം സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി നടത്തിയ പരിശോധനയിൽ പിടികൂടിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി പറഞ്ഞു.

സഊദിയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള 14,400,000 ആംഫെറ്റാമൈൻ ഗുളികകളാണ് ചരക്ക് വസ്തുക്കൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം ആരംഭിച്ചതായും വക്താവ് പറഞ്ഞു.

---- facebook comment plugin here -----

Latest