Gulf
വിശുദ്ധ കഅബയുടെ കിസ്‌വ നാളെ ഉയർത്തികെട്ടും

ഫയൽ ചിത്രം
മക്ക | ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് മുന്നോടിയായി വിശുദ്ധ മക്കയിലെ കഅബാലയത്തെ അണിയിച്ചിരിക്കുന്ന കിസ്‍വ നാളെ ഉയർത്തികെട്ടും. ഹാജിമാരുടെ തിരക്ക് കണക്കിലെടുത്താണ് കിസ്‌വ സുരക്ഷക്കായി ഉയര്‍ത്തി കെട്ടുന്നത്.
മൂന്നു മീറ്റര്‍ ഉയരത്തിലായാണ് കിസ്‌വ തറ നിരപ്പില്‍ നിന്നും കെട്ടുക. ഉയർത്തി കെട്ടിയ ശേഷം രണ്ടു മീറ്റര്‍ ഉയരത്തില്‍ തൂവെള്ള പട്ടു തുണി കൊണ്ട് മറക്കുകയും ചെയ്യും. ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി ഹാജിമാർ അറഫയിൽ സംഗമിക്കുന്ന ദുൽഹിജ്ജ ഒൻപതിനാണ് കഅബയെ പുതിയ കിസ്‌വ അണിയിക്കുക.
---- facebook comment plugin here -----