Connect with us

Kannur

സി സജേഷിനെ ഡി വൈ എഫ്​ ഐ ജില്ലാ കമ്മിറ്റി പുറത്താക്കി

Published

|

Last Updated

കണ്ണൂർ | കണ്ണൂർ ചെമ്പിലോട്​ മേഖല സെക്രട്ടറി സി സജേഷിനെ ഡി വൈ എഫ്​ ഐ ജില്ലാ കമ്മിറ്റി പുറത്താക്കി. സാമൂഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയതിനാണ്​ നടപടി. കരിപ്പൂർ സ്വർണക്കടത്തിൽ പോലീസ് തിരയുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്‍റെ ഉടമയാണ് സജേഷ്.

ഈ കാറിൽ അർജുൻ ആയങ്കി രാമനാട്ടുകരയിൽ അപകടമുണ്ടായ ദിവസം കരിപ്പൂർ വിമാനത്താവളത്തിന്​ സമീപമെത്തിയെന്നാണ്​ റി​പ്പോർട്ട്​.

Latest