Connect with us

Kerala

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി

Published

|

Last Updated

കൊല്ലം|  കൊല്ലത്ത് സ്വന്തം കുഞ്ഞിനെ യുവതി കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളായ രണ്ട് യുവതികളെയാണ് കാണാതായത്. ഇവര്‍ക്കായി പോലീസ് അന്വേഷണം നടത്തുകയാണ്.
നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവായ രേഷ്മ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഈ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരി അവരുടെ ബന്ധു എന്നിവരെയാണ് വിളിപ്പിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഹാജരാകണമെന്നായാരുന്നു ഇവരോട് പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അവര്‍ എത്തിയില്ല. തുടര്‍ന്ന് ഇന്ന് പോലീസ് അന്വേഷിച്ചപ്പോഴാണ് അവരെ കാണാനില്ല എന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് യുവതികള്‍ക്കായി ഇത്തിക്കരയാറ്റില്‍ അടക്കം പോലീസ് തിരിച്ചില്‍ നടത്തിയിരുന്നു.