Connect with us

Gulf

സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പന്‍ ഇളവുമായി ലുലു

Published

|

Last Updated

അബുദാബി |  മുന്‍നിര ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകള്‍ക്ക് വമ്പന്‍ ഇളവുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ “ലെറ്റസ് കണക്റ്റ്” വിപണനമേളക്ക് തുടക്കമായി. അബുദാബി ഖാലിദിയ ലുലുവില്‍ നടന്ന ചടങ്ങില്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫ് അലി മേള ഉദ്ഘാടനം ചെയ്തു. 50 ശതമാനം വരെ ഇളവില്‍ മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും ലഭിക്കും.

യു എ ഇയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഓണ്‍ലൈനിലും ഇത് ലഭ്യമാണ്. സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ച ലോകത്തെ സമാനതകളില്ലാത്തവിധം ബന്ധിപ്പിച്ചിരിക്കുന്നു. ലുലു ലെറ്റസ് കണക്റ്റ് വിപണന മേളയിലൂടെ ഉപഭോക്തക്കളിലേക്ക് ഏറ്റവും മികച്ച സാങ്കേതിക ഉപകരണങ്ങളാണ് എത്തിക്കുന്നതെന്ന് അഷ്റഫ് അലി പറഞ്ഞു. ലുലു വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ലുലു എ ഡി സി ബി, എമിറേറ്റ്‌സ് എന്‍ ബി ഡി 247 കാര്‍ഡുകളുപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ക്ക് 20 ശതമാനം അധിക ഇളവും ലഭ്യമാണ്. ജൂണ്‍ 23 മുതല്‍ 26 വരെ പലചരക്കുകള്‍, ഭക്ഷ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ എന്നിവ വാങ്ങുന്നവര്‍ക്കാണ് ഈ ആനുകൂല്യം

 

Latest