Connect with us

Kerala

കെ പി സി സിക്ക് 51 അംഗ കമ്മറ്റി, തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ കമ്മറ്റികള്‍, പൊളിറ്റിക്കല്‍ സ്‌കൂള്‍ തുടങ്ങും: കെ സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം | കെപിസിസിക്ക് ഭാരവാഹികളടക്കം 51 അംഗ കമ്മിറ്റിയാണ് ഇനിയുണ്ടാവുകയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെപിസിസി പ്രസിഡന്റിന് പുറമെ മൂന്ന് വര്‍ക്കിങ് പ്രസിഡന്റമുാര്‍, മൂന്ന് വൈസ് പ്രസിന്റ്,. 15 ജനറല്‍ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിങ്ങനെയായിരിക്കും ഭാരവാഹിത്വമെന്നും കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭാരവാഹിത്വത്തില്‍ വനിതകള്‍ക്കും എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കും പത്ത് ശതമാനം വീതം സംവരണം ലഭിക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കുംഇതിനായി അഞ്ച് മേഖലാ കമ്മിറ്റികള്‍ക്കു രൂപം നല്‍കും.ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതികളും സംസ്ഥാന തലത്തില്‍ അപ്പീല്‍ കമ്മിറ്റികളും വരും. ഗുരുതര ആരോപണങ്ങള്‍ക്കു വിധേയരായ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കോണ്‍ഗ്രസിന്റെ ഏറ്റവും താഴെതട്ടിലുള്ള ഘടകമായി അയല്‍കൂട്ടം കമ്മിറ്റികള്‍ വരും. 3050 വീടുകളെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റികള്‍ നിലവില്‍ വരിക.

രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാന്‍ കെപിസിസി പൊളിറ്റിക്കല്‍ സ്‌കൂള്‍ ആരംഭിക്കും. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ നിശ്ചയിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

Latest