National
കല്‍പ്പാക്കം ആണവനിലയത്തിലെ ശാസ്ത്രജ്ഞന്‍ നദിക്കരയില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

ചെന്നൈ | കല്‍പ്പാക്കം ആണവനിലയത്തിലെ ശാസ്ത്രജ്ഞനെ പാലാര്‍ നദിയുടെ കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാ ഗോദാവരി സ്വദേശി പി എസ് സായ് റാമാണ് മരിച്ചത്. ഇദ്ദേഹത്തെ കാണാതായതായി അടുത്തിടെ സഹപ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സായ് റാം താമസിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയായിട്ടാണ് മൃതദേഹം കണ്ടെത്തിത്.
പുലര്‍ച്ചെ പതിവായി സൈക്കിളിംഗിന് പോകാറുണ്ടായിരുന്നു സായ് റാം. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ സൈക്കിളില്‍ പോയ റാം പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. മൃതദേഹം കണ്ടെത്തിയ ഭാഗത്തിന് ഒരു കിലോമീറ്റര്‍ അകലെ നിന്ന് സായ് റാമിന്റെ സൈക്കിള്‍ കണ്ടെത്തി.
---- facebook comment plugin here -----