Connect with us

National

ജൂലൈ ആറ് വരെ ദുബൈയിലേക്ക് സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി | ജൂലൈ ആറ് വരെ ദുബൈയിലേക്ക് സര്‍വീസുകള്‍ നടത്തില്ലെന്ന് എയര്‍ ഇന്ത്യ . യാത്രക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കവേ ട്വിറ്ററിലാണ് ഇക്കാര്യം എയര്‍ ഇന്ത്യ അറിയിച്ചത്. നേരത്തെ ബുധനാഴ്ചവരെ ദുബൈയിലേക്ക് യാത്ര വിലക്ക് പ്രഖ്യാപിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം പ്രവാസികള്‍ക്ക് തിരിച്ചടിയായി.

യു എ ഇയില്‍ യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജൂലൈ ആറ് വരെ വിമാനസര്‍വീസ് ഉണ്ടാവില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെയും ട്വിറ്റര്‍ പേജിലൂടെയും അറിയിക്കാമെന്നുമാണ് യാത്രക്കാരന്റെ സംശയത്തിന് മറുപടിയായി എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തത്.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബുധനാഴ്ച മുതല്‍ ദുബൈയിലേക്ക് മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ബുധനാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സും അറിയിച്ചതോടെ പ്രവാസികള്‍ പ്രതീക്ഷയിലായിരുന്നു. ചില എയര്‍ലൈനുകള്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങുകയും ചെയ്തു. എന്നാല്‍, പലകാര്യങ്ങളിലും അവ്യക്തത ഉണ്ടായതോടെ എയര്‍ലൈനുകള്‍ ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെക്കുകയായിരുന്നു.