Connect with us

Kerala

ഗുരുവായൂര്‍ ക്ഷേത്രം നാളെ തുറക്കും; ദിവസം 300 പേര്‍ക്ക് പ്രവേശനം

Published

|

Last Updated

തൃശൂര്‍ | കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി അടച്ചിട്ടിരുന്ന ഗുരുവായൂര്‍ ക്ഷേത്രം നാളെ വീണ്ടും തുറക്കും. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുക. ഒരു ദിവസം 300 പേര്‍ക്കായിരിക്കും പ്രവേശനം. ഒരേ സമയം 15 പേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകുക.

ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയായിരിക്കും. വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതിയുണ്ട്. ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് ഗുരുവായൂര്‍ ക്ഷേത്രം തുറക്കുന്നത്.

Latest