Kerala
വിസ്മയയുടെ ആത്മഹത്യ; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും: ഹര്‍ഷിത അട്ടല്ലൂരി
കൊല്ലം | കൊല്ലം ശാസ്താംകോട്ട പോരുവഴി സ്വദേശിനി വിസ്മയ ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദക്ഷിണ മേഖലാ ഐ ജി. ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചു. വിസ്മയയുടെ വീട്ടിലെത്തിയ ഐ ജി പിതാവുമായും മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിച്ചതായി അട്ടല്ലൂരി പറഞ്ഞു.
വിസ്മയയുമായി അടുപ്പമുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ള എല്ലാവരുടെയും മൊഴി രേഖപ്പെടുത്തും. കേസില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഒരു പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ട തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഐ ജി പറഞ്ഞു.
---- facebook comment plugin here -----




