Covid19
ലോക്ക്ഡൗണില്‍ ഇളവില്ല; നിയന്ത്രണം ഒരാഴ്ച കൂടി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവില്ല. നിലവിലുള്ള നിയന്ത്രണം ഒരാഴ്ച കൂടി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) കൂടിയ മേഖലകളില്‍ നിയന്ത്രണം ശക്തമാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം. ടി പി ആര്‍ 24ന് മുകളില്‍ നില്‍ക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം ഉണ്ടാകും.
ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം തുടരും. പൂജ്യം മുതല്‍ എട്ട് ശതമാനം വരെ എ വിഭാഗം, എട്ട് മുതല്‍ 16 ശതമാനം വരെ ബി വിഭാഗം, 16 മുതല്‍ 24 ശതമാനം വരെ സി വിഭാഗം, 24 ശതമാനത്തിന് മുകളില്‍ ഡി വിഭാഗം എന്നിങ്ങനെയാണ് മേഖലകളായി തരംതിരിച്ചിട്ടുള്ളത്. സി, ഡി കാറ്റഗറികളിൽ ഒഴികെ മറ്റു തദ്ദേശ സ്ഥാപന പരിധികളില്‍ ആരാധനാലയങ്ങള്‍ തുറക്കാനാണ് അനുമതിയുണ്ട്.
---- facebook comment plugin here -----