Kerala
കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ അന്തരിച്ചു

തിരുവനന്തപുരം | പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ (96) അന്തരിച്ചു. 2017ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2009ല്‍ സംസ്ഥാന സര്‍ക്കാറിന്റെ സ്വാതി പുരസ്‌കാരം നേടി. ചെമ്പൈ പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ നേടി. നവരാത്രി മണ്ഡപത്തില്‍ ആദ്യം പാടിയ വനിതയെന്ന ബഹുമതിക്ക് അര്‍ഹയായി.
വലിയശാല തെരുവിലെ വീട്ടില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം. പാറശ്ശാല ഗ്രാമത്തില്‍ ഹെഡ്മാസ്റ്ററായിരുന്നു മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924ലാണ് പൊന്നമ്മാള്‍ ജനിച്ചത്. ഏഴാം വയസ്സില്‍ തന്നെ സംഗീതാഭ്യസനം ആരംഭിച്ചിരുന്നു.
---- facebook comment plugin here -----