Connect with us

Ongoing News

കോപ്പയില്‍ സമനിലക്കുരുക്ക്

Published

|

Last Updated

റിയോ ഡി ഷാനെയ്‌റോ | കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എ മത്സരത്തില്‍ വെനസ്വേല-ഇക്വഡോര്‍ പോര് രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. കളിയുടെ അവാന നിമിഷം വരെ 2-1ന് പിന്നിലായിരുന്ന വെനസ്വേല ഇന്‍ജുറി ടൈമിലാണ് സമനില പിടച്ചത്. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇക്വഡോറാണ് ആദ്യം ലീഡ് നേടിയത്. 39-ാം മിനിറ്റില്‍ അയര്‍ടണ്‍ പ്രെസിയാഡോയാണ് ഇക്വഡോറിനായി സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വെനസ്വേല സമനില കണ്ടെത്തി. 51-ാം മിനിറ്റില്‍ എഡ്‌സണ്‍ കാസ്റ്റില്ലോയാണ് സമനില ഗോള്‍ നേടിയത്.

വെനസ്വേല സമനില കണ്ടെത്തിയതോടെ ഇക്വഡോര്‍ വീണ്ടും ആക്രമണം കടുപ്പിച്ചു. 71-ാം മിനിറ്റില്‍ ഇക്വഡോറിന്റെ ആക്രമണത്തിന് ഫലം കണ്ടു. ഗോണ്‍സാലോ പ്ലാറ്റ വീണ്ടും ഇക്വഡോറിന്റെ ലീഡ് ഉയര്‍ത്തി. ഇക്വഡോര്‍ വിജയമുറപ്പിച്ച് നില്‍ക്കേ ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ റൊണാള്‍ഡ് ഹെര്‍ണാണ്ടസിലൂടെയാണ് വെനസ്വേല സമനില ഗോള്‍ കണ്ടെത്തിയത്.

 

 

Latest