Gulf
ദുൽഖഅദ് മാസം അവസാനം വരെ ഉംറ നിർവഹിക്കാം

മക്ക | ഈ വർഷത്തെ ഉംറ തീർത്ഥാടനം നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുൽഖഅദ് മാസം അവസാനം വരെ അവസരമുണ്ടെന്ന് ഹജ്ജ് -ഉംറ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രലയത്തിന്റെ “തവക്കൽന, ഹജ്ജ് മന്ത്രലയത്തിന്റെ ഉംറ” എന്നീ രണ്ട് ആപ്ലിക്കേഷനുകളിലൂടെ ഉംറക്ക് അപേക്ഷിക്കാൻ കഴിയും.
ദുൽഹിജ്ജ ആദ്യവാരം മുതൽ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുന്നതോടെ മക്കയിലേക്ക് ഹാജിമാരുടെ സംഘങ്ങൾ എത്തിച്ചേരുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.
ജൂലൈ മൂന്നാം വാരത്തിലാണ് ഹജ്ജ് കർമ്മങ്ങൾക്ക് പുണ്യ ഭൂമി സാക്ഷിയാവുക. സഊദിയിൽ കഴിയുന്ന സ്വദേശികളും വിദേശികളുമടക്കം അറുപതിനായിരം പേർക്കാണ് ഈ വർഷത്തെ ഹജ്ജിനു അനുമതിയുള്ളത്.
---- facebook comment plugin here -----