International
ഇറാന്റെ അടുത്ത പ്രസിഡന്റാകാന്‍ ഇബ്‌റാഹീം റെയ്‌സി

ടെഹ്‌റാന്‍ | ഇറാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇബ്‌റാഹീം റെയ്‌സി മുന്നേറുന്നു. 90 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ റെയ്‌സി ഏറെ മുന്നിലാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യാഥാസ്ഥിതിക നീതിന്യായ മേധാവിയാണ് അദ്ദേഹം.
അറുപതുകാരനായ റെയ്‌സിക്ക് 1.78 കോടി വോട്ടുകളാണ് ലഭിച്ചത്. 2.86 കോടി വോട്ടുകള്‍ എണ്ണിയപ്പോഴാണിത്. ജനഹിതം മാനിക്കുന്നുവെന്നും ജനങ്ങള്‍ക്ക് ആശംസ അറിയിക്കുന്നുവെന്നും അധികാരമൊഴിയുന്ന പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.
പ്രസിഡന്റ് സ്ഥാനാര്‍ഥികളായ മറ്റ് നാല് പേരില്‍ മൂന്ന് പേരും റെയ്‌സിയോട് പരാജയം സമ്മതിച്ചിട്ടുണ്ട്. പരമോന്നത നേതാവ് അലി ഹുസൈനി ഖാംനഇയുടെ അടുത്തയാളാണ് റെയ്‌സി. ആഗസ്റ്റിലാണ് റൂഹാനി അധികാരമൊഴിയുക.
---- facebook comment plugin here -----