Connect with us

Kerala

കെ സുധാകരന്റേത് തെരുവ് ഗുണ്ടയുടെ ഭാഷ: എ വിജയരാഘവന്‍

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റേത് തെരുവ് ഗുണ്ടയുടെ ഭാഷയെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഗുണം ചെയ്യുമോയെന്ന് അവരുടെ പാര്‍ട്ടിയാണ് പരിശോധിക്കേണ്ടത്. സുധാകരന്‍ കെ പി സി സി പ്രസിഡന്റായിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഗഉണ്ടായിസം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള വാക്കുകളാണ് ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നതെന്നും എ വിജയരാഘവന്‍ പ്രതികരിച്ചു.

 

 

---- facebook comment plugin here -----

Latest