International
ഡെന്‍മാര്‍ക്ക് താരം എറിക്‌സണ്‍ ആശുപത്രിവിട്ടു

കോപ്പന്‍ഹേഗന്‍ | യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രി വിട്ടു. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഗ്രൗണ്ടിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും എറിക്‌സണ്‍ പ്രതികരിച്ചു.
ഹെല്‍സിംഗോറിലെ പരിശീലന ക്യാമ്പിലെത്തി സഹതാരങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താരം വീട്ടിലേക്ക് മടങ്ങിയത്.
അതേസമയം, മൈതാനത്തുവച്ചുതന്നെ ഡോക്ടര്‍മാര്‍ നല്‍കിയ സി പി ആറിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ എറിക്‌സണിന് ഹാര്‍ട്ട്-സ്റ്റാര്‍ട്ടര്‍ യന്ത്രം ഘടിപ്പിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയ സ്തംഭനം തടയാനുള്ള ചെറിയ ഇലക്ട്രോണിക് യന്ത്രമാണ് ഘടിപ്പിക്കുക. ഹൃദയതാളം നിലച്ചുപോകാതിരിക്കാനാണിത്.
---- facebook comment plugin here -----