Kerala
ഹോട്ടലിലെ ചില്ലുമേശ ഇടിച്ചുതകര്‍ത്ത യുവാവ് കൈഞരമ്പ് മുറിഞ്ഞ് മരിച്ചു

പാലക്കാട് | മീന്‍കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ചില്ലുമേശ ഇടിച്ചുതകര്‍ത്ത യുവാവ് രക്തംവാര്‍ന്ന് മരിച്ചു. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. പാലക്കാട് കൂട്ടുപാതയിലെ ഒരു തട്ടുകടയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. അഞ്ച് സുഹൃത്തുകള്‍ക്കൊപ്പമാണ് യുവാവ്
ഇവിടെ ഭക്ഷണം കഴിക്കാനെത്തിയത്. മീന്‍കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ശ്രീജിത്ത് ഹോട്ടലിലെ തീന്‍മേശ ഇടിച്ചുതകര്‍ക്കുകയായിരുന്നു. ചില്ല് തുളച്ചുകയറി ശ്രീജിത്തിന്റെ കൈഞരമ്പ് മുറിയുകയും ചെയ്തു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
---- facebook comment plugin here -----