Kerala
ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണം: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട് | സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കിയ സാഹചര്യത്തിൽ ആരാധനാലയങ്ങളും നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വിശ്വാസികൾക്ക് പള്ളികളിൽ പ്രാർഥന നടത്താനും വെള്ളിയാഴ്ച ജുമുഅക്ക് നാൽപത് ആളുകളെയെങ്കിലും പങ്കെടുപ്പിക്കാനുമുള്ള അനുമതി നൽകണം.
കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാറിന് എല്ലാ പിന്തുണയും നൽകുമെന്നും കേരളാ മുസ്‌ലിം ജമാഅത്ത് പറഞ്ഞു. പ്രസിഡൻ്റ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിം യാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി, വണ്ടൂർ അബ്ദുൽ റഹ്‌മാൻ ഫൈസി, സി പി സൈതലവി മാസ്റ്റർ, എൻ അലിഅബ്ദുല്ല, മജീദ് കക്കാട്, എ സൈഫുദ്ദീൻ ഹാജി പങ്കെടുത്തു.
---- facebook comment plugin here -----