National
രാജ്യത്തെ പതിവ് കൊള്ള തുടരുന്നു

ന്യഡല്‍ഹി | രാജ്യത്തെ പെട്രോള്‍ , ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വീതമാണ് ഇന്ന് കൂട്ടിയത്. 16 ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 96 .76 രൂപയും ഡീസലിന് 93.11 രൂപയുമാണ് പുതിയ ഇന്ധനവില.
സംസ്ഥാനത്ത് പല ജില്ലകളിലും നേരത്തെ നൂറിന് മുകളില്‍ പെട്രോള്‍ വില എത്തിയിട്ടുണ്ട്. ര്രാജ്യത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ പതിവായി ഇന്ധന വില വര്‍ധിച്ചു വരികയാണ്. കൊവിഡും ലോക്ക്ഡൗണും മൂലം ജനങ്ങള്‍ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ മൗനാനുവാദം മുതലാക്കിയാണ് എണ്ണക്കമ്പികള്‍ വില വര്‍ധിപ്പിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് ഒരു വിലയും ഭരണകൂടവും എണ്ണക്കമ്പനികളും കൊടുക്കുന്നില്ല.
---- facebook comment plugin here -----