Connect with us

International

കൊവിഡ് മുക്തരില്‍ പ്രതിരോധ ശേഷി ഒരു വര്‍ഷം വരെ; വാക്‌സിനെടുത്താന്‍ പ്രതിരോധ ശേഷി കൂടുതല്‍ മെച്ചപ്പെടും

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ്മുക്തി നേടിയവരില്‍ രോഗപ്രതിരോധ ശേഷി ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ നിലനില്‍ക്കുമെന്ന് പഠനം. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ പ്രതിരോധ ശേഷി കൂടുതല്‍ മെച്ചപ്പെടുമെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ന്യൂയോര്‍ക്കിലെ റോക്ക് ഫെല്ലര്‍ യൂനിവേഴ്‌സിറ്റിയിലേയും വെയില്‍ കോര്‍ണെല്‍ മെഡിസിനിലേയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രോഗമുക്തിനേടിയ 63 ആളുകളില്‍ വിവിധ ഘട്ടങ്ങളിലായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. രോഗം ബാധിച്ച് ഒന്നര മാസം, ആറ് മാസം ഒരു വര്‍ഷം എന്നിങ്ങനെ വ്യത്യസ്ത ഇടവേളകളിലാണ് പഠനം നടത്തിയത്. ഇവരില്‍ 26 പേര്‍ ഒരു ഡോസ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ മറ്റുളളവരേക്കാള്‍ പ്രതിരോധ ശേഷി കൂടുതല്‍ മെച്ചപ്പെട്ടതായും പഠനത്തില്‍ കണ്ടെത്തി.

കൊവിഡ് മുക്തി നേടിയവരില്‍ 12 മാസം വരെ ദീര്‍ഘകാല ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നതായും പഠനത്തില്‍ പറയുന്നു. ആറ് മാസത്തിന് ശേഷം ഇത്തം ലക്ഷണങ്ങള്‍ 44 ശതമാനം ആണെങ്കില്‍ ഒരു വര്‍ഷത്തോടെ ഇത് 14 ശതമാനമായി കുറഞ്ഞുവരുന്നതായും പഠനം വ്യക്തമാക്കുന്നു.

സാര്‍സ് കോവ് 2 വൈറസിന്റെ നാല് വകഭേദങ്ങള്‍ സംബന്ധിച്ചാണ് പഠനം നടന്നത്. ആല്‍ഫ (ബി.1.1.7), ബീറ്റ (ബി.1.351), ഗാമ (പി.1), ഈറ്റ (ബി.1.525) വകഭേദങ്ങളെയാണ് പഠനവിധേയമാക്കിയത്. ഇതില്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഗാമ വകഭേദത്തിലാണ് കുറഞ്ഞ ന്യൂട്രലൈസിംഗ് പ്രവര്‍ത്തനം കണ്ടെത്തിയത്.

 

Latest