Connect with us

National

മന്ത്രിസഭാ പുനസംഘടനക്കൊരുങ്ങി മോദി സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിലടക്കം പരാജയപ്പെട്ടിരിക്കെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി ബിജെപി. മന്ത്രിസഭാ പുനസംഘടന ഈയാഴ്ച തന്നെയുണ്ടായേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന മന്ത്രിമാരുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായും തിങ്കളാഴ്ച രാത്രിയില്‍ ചര്‍ച്ച നടത്തി.

കേന്ദ്രമന്ത്രിമാരായ അമിത്ഷാ, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ് സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം മന്ത്രിസഭ പുനസംഘടിപ്പിച്ചിട്ടില്ല. അതേസമയം, ആഭ്യന്തരം, ധനകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകളില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ അടുത്തവര്‍ഷം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാല്‍ പുനഃസംഘടന വൈകരുതെന്നാണ് ബിജെപി നിലപാട്. യുപിയിലെ അതൃപ്തരായ നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.

---- facebook comment plugin here -----

Latest