Connect with us

Oddnews

തീപിടിച്ച കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ പൈപ്പില്‍ വലിഞ്ഞുകയറി യുവാക്കള്‍

Published

|

Last Updated

മോസ്‌കോ | തീപിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിന് പുറത്തെ പൈപ്പിലൂടെ കയറി യുവാക്കള്‍. റഷ്യയിലെ കോസ്‌ട്രോമയിലാണ് സംഭവം. പൈപ്പില്‍ കയറി ഒരു മനുഷ്യച്ചങ്ങല തീര്‍ത്തായിരുന്നു യുവാക്കളുടെ രക്ഷാപ്രവര്‍ത്തനം.

മുകളിലെത്തിയ യുവാവ് ഒരു കൈ പൈപ്പില്‍ പിടിച്ച് മറുകൈ കുട്ടികള്‍ക്ക് നേരെ നീട്ടുന്നത് വീഡിയോയിലുണ്ട്. ഈ സമയം ജനാലയിലൂടെ കട്ടിപ്പുക പുറത്തേക്ക് വരുന്നത് കാണാം. നിലത്തുനിന്ന് 30 മീറ്റര്‍ മുകളില്‍ നിന്നായിരുന്നു യുവാവിന്റെ സാഹസിക രക്ഷാപ്രവര്‍ത്തനം.

കുട്ടിയെ കൈപ്പിടിയിലാക്കിയതിന് ശേഷം തന്റെ തൊട്ടുതാഴെ പൈപ്പില്‍ കയറിയയാള്‍ക്ക് കൈമാറുന്നു. അയാള്‍ അടുത്തയാള്‍ക്കും കൈമാറിയാണ് കുട്ടികളെ നിലത്തെത്തിച്ചത്. ഇതേരീതിയില്‍ രണ്ടാമത്തെ കുട്ടിയെയും രക്ഷപ്പെടുത്തി.

Latest