Connect with us

Health

വേണം, മോണയുടെ ആരോഗ്യത്തില്‍ അതീവശ്രദ്ധ

Published

|

Last Updated

ഏറെ ശ്രദ്ധിക്കേണ്ടതാണ് പല്ലുകളുടെയും മോണയുടെയും ആരോഗ്യം. പല്ലിലും മോണയിലും ഉണ്ടാകുന്ന അസ്വസ്ഥതകള്‍ നിസാരമായി കാണാതെ യഥാസമയം പരിഹരിക്കണം. ആരോഗ്യകരമായ മോണയുള്ളവരേക്കാള്‍ മോണരോഗമുള്ളവര്‍ക്ക് ഹൃദ്രോഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പ്രമേഹം പലപ്പോഴും ശരീരത്തിലെ പ്രതിരോധശേഷി കുറയ്ക്കുന്നു. ഇത് രോഗം വരാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാര മോണരോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മോണരോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടിലാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കഴിയുന്നത്ര സാധാരണ നിലയിലാക്കി മോണകളെ സംരക്ഷിക്കുകയാണ് എളുപ്പവഴി.

മോണയുടെ നിറം മാറ്റം ശ്രദ്ധിക്കേണ്ടതാണ്. വിളര്‍ച്ച ബാധിച്ചാല്‍ വായില്‍ വ്രണവും ഇളം നിറവും ഉണ്ടാകും. നാവ് വീര്‍ക്കുകയും മിനുസമുള്ളതാകുകയും ചെയ്യും. ശരീരത്തില്‍ ചുവന്ന രക്താണുക്കളില്ലാത്ത അവസ്ഥ, ചുവന്ന രക്താണുക്കളില്‍ ആവശ്യത്തിന് ഹീമോഗ്ലോബിന്‍ ഇല്ലാതിരിക്കുക ഇതെല്ലാം ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. ഇത് മനസ്സിലാക്കാന്‍ മോണയിലെ പ്രശ്‌നങ്ങള്‍ സഹായിക്കുന്നു.

Latest