National
രാജ്യത്തെ മ്യൂസിയങ്ങളും സ്മാരകങ്ങളും ജൂണ്‍ 16ന് തുറക്കും

ന്യൂഡല്‍ഹി | രാജ്യത്തെ മ്യൂസിയങ്ങളും സ്മാരകങ്ങളും വീണ്ടും തുറക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി. ജൂണ്‍ 16 മുതല്‍ താജ്മഹലും ചെങ്കോട്ടയുമുള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് അറിയിച്ചു.കൊവിഡ് വ്യാപനം കണക്കിലെടുത്താണ് മ്യൂസിയങ്ങളും സ്മാരകങ്ങളും അടച്ചിരുന്നത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേന്ദ്ര സംരക്ഷിത സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍, സൈറ്റുകള്‍ എന്നിവയാണ് അടച്ചിട്ടത്. കഴിഞ്ഞ വര്‍ഷവും സ്മാരകങ്ങള്‍ അടച്ചിരുന്നു. സുരക്ഷാ മുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമാണ് സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.
---- facebook comment plugin here -----