National
യു പിയില്‍ പാക് ചാരനാണെന്ന് ആരോപിച്ച് വൃദ്ധനെ മര്‍ദിച്ചു; താടി മുറിച്ചു

ന്യൂഡല്‍ഹി | ഉത്തര്‍ പ്രദേശില്‍ പാക് ചാരനാണെന്ന് ആരോപിച്ച് വയോധികനെ ഒരു സംഘം ആക്രമിക്കുകയും താടി മുറിക്കുകയും ചെയ്തു. അബ്ദുല്‍ സമദ് എന്നയാളാണ് മര്‍ദനത്തിനിരയായത്. ഗാസിയാബാദ് ജില്ലയിലെ ലോനിയിലാണ് ക്രൂരത അരങ്ങേറിയത്. പള്ളിയിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന വയോധികനെ അക്രമികള്‍ പിടിച്ചിറക്കുകയും സമീപത്തെ വനപ്രദേശത്തുള്ള ഒരു കുടിലിലേക്ക് വലിച്ചുകൊണ്ടു പോവുകയും ചെയ്തു. തുടര്‍ന്ന് ജയ് ശ്രീറാം, വന്ദേ മാതരം എന്നിവ മുഴക്കാന്‍ ആവശ്യപ്പെടുകയും മരക്കഷ്ണങ്ങള്‍ കൊണ്ട് മര്‍ദിക്കുകയുമായിരുന്നു.
തന്റെ മൊബൈല്‍ അക്രമികള്‍ കൊണ്ടുപോയെന്നും സമദ് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. അവര്‍ മുസ്ലിങ്ങളെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചെന്നും തങ്ങള്‍ മുമ്പ് മുസ്ലിങ്ങളെ കൊന്നിട്ടുണ്ടെന്ന് പറഞ്ഞതായും സമദ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത പോലീസ് അക്രമത്തിന് നേതൃത്വം കൊടുത്തയാളെന്ന് കരുതപ്പെടുന്ന പ്രവേശ് ഗുജ്ജാര്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.