National
വലിയ പ്രതിഷേധങ്ങള്‍ക്കിടെ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍

കവരത്തി | ജനവിരുദ്ധ നയങ്ങള്‍ തുടരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തും. ദ്വീപിലെങ്ങും വലിയ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം. ഇന്ന് ഉച്ചയോടെ ലക്ഷദ്വീപിലെത്തുന്ന പ്രഫുല്‍ ഖോഡ പട്ടേല്‍ ഒരാഴ്ച ദ്വീപിലുണ്ടാകും. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് കരിദിനം ആചരിക്കുന്നത്. വീടുകള്‍ക്ക് മുന്നില്‍ കറുത്ത കൊടികള്‍ തൂക്കാനും ആളുകള്‍ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പട്ടേല്‍ തുടരുന്ന ഓരോ ദിവസവും വിത്യസ്ത പ്രതിഷേധങ്ങള്‍ക്കാകും ദ്വീപ് സാക്ഷ്യം വഹിക്കുക.
---- facebook comment plugin here -----