Connect with us

Gulf

ഹജ്ജ് തീർഥാടകരുടെ സേവനങ്ങൾക്ക് 178 കമ്പനികൾ രംഗത്ത്

Published

|

Last Updated

മക്ക | ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി എത്തുന്ന തീർഥാടകരുടെ സേവനങ്ങൾക്ക് 178 കമ്പനികൾക്ക്  അനുമതി നൽകിയതായി ഹജ്ജ്, ഉംറ മന്ത്രാലയ  സമിതി അംഗം മുഹമ്മദ് ബിൻ യഹ്യ അൽ സമിഹ് പറഞ്ഞു.

ആഗോളതലത്തിൽ കൊറോണവൈറസ് വ്യാപിച്ച സാഹചര്യത്തിൽ ഹാജിമാരുടെ  ആരോഗ്യ-സുരക്ഷ  സംരക്ഷിക്കുന്നതിന് മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചതായും തീർഥാടകർക്ക് പരമാവധി സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഹജ്ജ് കർമങ്ങൾക്ക് സാക്ഷിയാകുന്ന അറഫാ – മിന – മുസ്‌ദലിഫ എന്നിവിടങ്ങളിൽ മുഴുവൻ സമയവും കമ്പനികൾ സേവന രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഈ വർഷം മശാഇർ ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല. പകരം ഹാജിമാർക്ക് പുണ്യ നഗരികളിൽ സഞ്ചരിക്കുന്നതിന് ബസ് സർവീസുകളുണ്ടാകും. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശ ഹജ്ജ് തീർഥാടകർക്ക് അനുമതിയില്ലാത്ത സാഹചര്യത്തിലാണ് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.