Connect with us

Kerala

സ്‌കൂള്‍ അധ്യാപക നിയമനം വൈകരുത്: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സ്‌കൂള്‍ അധ്യാപക നിയമനം വൈകരുതെന്ന് മുന്നറിയിപ്പ് നല്‍കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. വിഷയത്തില്‍ ഈ മാസം 29നകം സര്‍ക്കാര്‍ തീരുമാനമെടുക്കണം. അല്ലെങ്കില്‍ അഡൈ്വസ്‌ കിട്ടിയവര്‍ക്ക് ശമ്പളം നല്‍കണമെന്ന് ഉത്തരവിടേണ്ടി വരും. കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ നിയമന ഉത്തരവ് ലഭിച്ച അധ്യാപകര്‍ നല്‍കിയ ഉത്തരവിലാണ് ട്രൈബ്യൂണല്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകരല്ലാത്തവരെ നിയോഗിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.

സംസ്ഥാനത്ത് ആകെ ആറായിരത്തിലധികം അധ്യാപക ഒഴിവുകളുണ്ട്. 1,632 ഉദ്യോഗാര്‍ഥികള്‍ നിയമന ഉത്തരവ് കാത്തിരിക്കുന്നവരുണ്ട്. അവര്‍ക്ക് ഒഴിവുകളില്‍ പ്രവേശിക്കാന്‍ സാധിക്കുന്നില്ല. സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ അധ്യാപകരില്ലാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.

Latest