Kerala
മുട്ടില്‍ മരംമുറി; പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

കൊച്ചി | വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി. ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരാണ് ഹരജി നല്‍കിയത്. മേപ്പാടി റേഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെടുത്ത കേസുകളില്‍ ആണ് ജാമ്യ ഹരജി.
തങ്ങള്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ഹരജിയില്‍ പറയുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് പട്ടയ ഭൂമിയിലുണ്ടായിരുന്ന മരങ്ങള്‍ മുറിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നുവെന്നും ഹരജിയില്‍ വ്യക്തമാക്കി.
---- facebook comment plugin here -----