Connect with us

Kerala

മരംമുറി കേസ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു; 22നകം റിപ്പോര്‍ട്ട് നല്‍കണം

Published

|

Last Updated

കല്‍പ്പറ്റ | വയനാട് മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണം മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 14 ജില്ലകളിലെയും മരം മുറി അന്വേഷിക്കാന്‍ അഞ്ച് ഫ്‌ലയിംഗ് സ്‌ക്വാഡ് ഡി എഫ് ഒ മാരെചുമതലപ്പെടുത്തി. റവന്യൂ വകുപ്പിന്റെ 2020 മാര്‍ച്ച് 11 ഇറങ്ങിയ ഉത്തരവിന് ശേഷമുള്ള മുഴുവന്‍ മരം ഇടപാടുകളും അന്വേഷിക്കാനാണ് നിര്‍ദ്ദേശം. ജൂണ്‍ 22 നകം റിപ്പോര്‍ട്ട് കൈമാറണം.

ഉത്തരവിന്റെ മറവില്‍ പട്ടയഭൂമിയിലെ സര്‍ക്കാര്‍ സംരക്ഷിത മരങ്ങള്‍ മുറിച്ചതാണ് അന്വേഷിക്കുക. എല്ലാ ജില്ലകളിലെയും മുഴുവന്‍ ഫയലുകളും പരിശോധിക്കണം. നല്‍കിയ പാസുകളും മുഴൂവന്‍ രേഖകളും കസ്റ്റഡിയിലെടുക്കണം. എല്ലാ ദിവസവും ഡിഎഫ്ഒമാര്‍ അന്വേഷണ പുരോഗതി രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

---- facebook comment plugin here -----

Latest