Pathanamthitta
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വീടിന് സമീപം കഞ്ചാവ് ചെടി

പന്തളം | അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വീടിന് സമീപമുള്ള പറമ്പില്‍ കഞ്ചാവ് ചെടി കണ്ടെത്തി. പന്തളം കടയ്ക്കാട് ചക്കിട്ടയില്‍ ആഷിക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തിയത്. നാലു മാസത്തിലധികം വളര്‍ച്ചയുണ്ട് ചെടിക്ക്.
താങ്ങ് കൊടുത്ത് വളം ഇട്ട് വളര്‍ത്തിയതാണ് കഞ്ചാവ് ചെടി. ഈ പറമ്പില്‍ എത്തിയ സമീപവാസികള്‍ക്ക് സംശയം തോന്നിയപ്പോള്‍ പോലീസിനെയും എക്സൈസിനെയും അറിയിക്കുകയായിരുന്നു. പ്രതിയെ കണ്ടെത്താനായില്ല. അടൂര്‍ എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ രാജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍ ബി എല്‍ ഗിരീഷ്, സുബ്ബലക്ഷമി എന്നിവരടങ്ങുന്ന എക്സൈസ് സംഘവും പന്തളം എസ് ഐ അജുകുമാര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ അമീഷ്, സുബീക്ക് എന്നിവരടങ്ങുന്ന പോലീസ് സംഘവും സ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----