Connect with us

Covid19

#FACTCHECK: കൊവിഡ് ടെസ്റ്റ് കിറ്റുകളില്‍ പോസിറ്റീവ്/ നെഗറ്റീവ് ആദ്യമേ ലോഡ് ചെയ്തിട്ടുണ്ടോ?

Published

|

Last Updated

പോസിറ്റീവ്/ നെഗറ്റീവ് ഫലം ആദ്യമേ ലോഡ് ചെയ്തുവെച്ച ടെസ്റ്റ് കിറ്റുകളാണ് കൊവിഡ് പരിശോധനക്ക് ഉപയോഗിക്കുന്നതെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. ഒരു ടിക്ടോക് വീഡിയോ ആണ് ഈ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ഇതിന്റെ സത്യാവസ്ഥയറിയാം:

അവകാശവാദം: ഒന്ന് നെഗറ്റീവ്, അടുത്തത് പോസിറ്റീവ് എന്ന നിലക്കാണ് പി സി ആര്‍ ടെസ്റ്റ് കിറ്റുകള്‍ വരുന്നത്. എന്താണോ അധികൃതര്‍ ഉദ്ദേശിക്കുന്നത് അത് ചെയ്യുകയാണ് ഇതിലൂടെ. നിയന്ത്രിത പഠനങ്ങള്‍ക്ക് വേണ്ടിയാണ് ഇത് തയ്യാറാക്കിയത്. പഠനങ്ങളില്‍ വെള്ളം ചേര്‍ത്ത് ഉദ്ദേശിച്ച ഫലം ലഭ്യമാക്കുന്ന രീതിയാണിത്. ഇനിയും ശാസ്ത്രത്തെ വിശ്വസിക്കണോ?

വസ്തുത: കഴിഞ്ഞ ഫെബ്രുവരി 16ന് ടിക്ടോക്കില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആണിത്. പി സി ആര്‍ ടെസ്റ്റ് കിറ്റ് എന്നാണ് വീഡിയോയുടെ ആദ്യ ഭാഗത്ത് പറയുന്നത്. എന്നാല്‍ വീഡിയോയിലുള്ള കിറ്റ് റാപിഡ് ടെസ്റ്റ് ഡിവൈസ് അഥവ ആന്റിജന്‍ ടെസ്റ്റ് ആണ്. അബോട്ട് കമ്പനി നിര്‍മിച്ച പാംബിയോ എന്നു പേരുള്ള കിറ്റാണിത്.

എക്‌സ്റ്റേണല്‍ ക്വാളിറ്റി കണ്‍ട്രോളിന്റെ ഭാഗമായി, യഥാവിധം ടെസ്റ്റ് നടത്താനുള്ള ഉപയോക്താവിന്റെ കഴിവ് ഊട്ടിയുറപ്പിക്കാനാണ് പോസിറ്റീവ്, നെഗറ്റീവ് കണ്‍ട്രോളുകള്‍ നല്‍കിയത്. ഓരോ കിറ്റിലും സാമ്പിള്‍ ശേഖരണത്തിന് അണുവിമുക്തമാക്കിയ 25 നാസല്‍ സ്വാബുകളുണ്ടാകും.

മനുഷ്യരില്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ഉപയോഗിക്കാനുള്ളതല്ല പോസിറ്റീവ്, നെഗറ്റീവ് കണ്‍ട്രോളുകള്‍. ടെസ്റ്റിലെ പരാജയങ്ങള്‍ വേര്‍തിരിക്കാനും ഫലത്തിലെ കൃത്യതയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമാണിത്. ഡബ്ല്യു എച്ച് ഒയും ഐ സി എം ആറും അബോട്ടിന്റെ റാപിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest