Connect with us

Science

അടുത്ത മാസം ബഹിരാകാശ വിനോദ യാത്ര നടത്താന്‍ ജെഫ് ബെസോസും സഹോദരനും

Published

|

Last Updated

കാലിഫോര്‍ണിയ | ലോക സമ്പന്നനും ആമസോണ്‍ സി ഇ ഒയുമായ ജെഫ് ബെസോസും സഹോദരനും അടുത്ത മാസം ബഹിരാകാശത്തേക്ക് വിനോദ യാത്ര നടത്തും. ബെസോസ് സ്ഥാപിച്ച ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ആദ്യ ബഹിരാകാശ ടൂര്‍ കൂടിയാണിത്. ന്യൂ ഷെപാര്‍ഡ് എന്ന പേടകത്തിലാണ് യാത്ര.

ജൂലൈ 20നാകും വിക്ഷേപണം. മൊത്തം പത്ത് മിനുട്ട് മാത്രമാണ് ബഹിരാകാശ യാത്രയുണ്ടാകുക. ഭൂമിയുടെ അന്തരീക്ഷവും ബഹിരാകാശവും അതിര്‍ത്തി പങ്കിടുന്ന കര്‍മാന്‍ ലൈനില്‍ നാല് മിനുട്ട് യാത്രക്കാര്‍ ചെലവഴിക്കും.

ഭൂമിക്ക് മുകളില്‍ ബഹിരാകാശത്തേക്ക് 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ പാകത്തിലാണ് ന്യൂ ഷെപാര്‍ഡ് റോക്കറ്റ്- കാപ്‌സ്യൂള്‍ കോംബോ നിര്‍മിച്ചത്. ആറ് പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. നിലവില്‍ ഷെപാര്‍ഡില്‍ സീറ്റ് കിട്ടാനുള്ള ലേലം പുരോഗമിക്കുകയാണ്. ഇപ്പോള്‍ 28 ലക്ഷം ഡോളര്‍ വരെയാണ് വിളിക്കുന്നുണ്ട്.