Connect with us

Ongoing News

ഐ പി എല്‍ രണ്ടാംഘട്ട മത്സരങ്ങള്‍ സെപ്തംബര്‍ 19 മുതല്‍; ഫൈനല്‍ ഒക്ടോബര്‍ 15 ന്

Published

|

Last Updated

മുംബൈ | ഐ പി എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്തംബര്‍ 19 മുതല്‍ യു എ ഇയില്‍ ആരംഭിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച മത്സരങ്ങളാണ് പുനരാരംഭിക്കുന്നത്. ദുബൈ, അബൂദബി, ഷാര്‍ജ എന്നീ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ 15 നാണ് കലാശപ്പോരാട്ടം. വാര്‍ത്താ ഏജന്‍സി ആയ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തതാണ് ഈ വിവരം.

ബി സി സി ഐയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ച വിജയിച്ചതായും തീയതി സംബന്ധിച്ച് ധാരണയിലെത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. രണ്ടാം ഘട്ടത്തില്‍ വിദേശ താരങ്ങള്‍ കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മിക്ക ക്രിക്കറ്റ് ബോര്‍ഡുകളും താരങ്ങളെ വിട്ടുനല്‍കുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബിസിസിഐ പ്രതീക്ഷ കൈവിട്ടിട്ടില്ല.

Latest