Connect with us

Fact Check

#FACTCHECK: ഫേസ്ബുക്ക് പോസ്റ്റ് ഫ്രണ്ട് ലിസ്റ്റിലെ 26 പേര്‍ മാത്രമാണോ കാണുന്നത്?

Published

|

Last Updated

ഫേസ്ബുക്കിലെ പോസ്റ്റ് ഫ്രണ്ട് ലിസ്റ്റിലെ 26 പേര്‍ മാത്രമേ കാണുകയുള്ളൂ എന്നവകാശപ്പെടുന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. ഫേസ്ബുക്കിന്റെ അല്‍ഗോരിതമാണ് ഇതിന് പിന്നിലെന്നും പറയുന്നു. ഇതിലെ വസ്തുത പരിശോധിക്കാം;

അവകാശവാദം: ഒരിക്കലും കാണാത്ത ആളുകളുടെ പോസ്റ്റുകളാണ് ഈയിടെ ഫേസ്ബുക്കില്‍ കാണുന്നത്. ഫേസ്ബുക്കിന്റെ പുതിയ അല്‍ഗോരിതം അനുസരിച്ച്, 25ഓളം വരുന്ന സുഹൃത്തുക്കള്‍ മാത്രമാണ് നിങ്ങളുടെ പോസ്റ്റുകള്‍ കാണുക. എപ്പോഴും ഇവര്‍ മാത്രമാണ് പോസ്റ്റുകള്‍ കാണുക. ഇതിനെ മറികടക്കാന്‍ ഒരുപായമുണ്ട്. ഈ പോസ്റ്റ് കോപി ചെയ്ത് ടൈംലൈനില്‍ പേസ്റ്റ് ചെയ്യുക.

വസ്തുത: 2017 മുതല്‍ പ്രചരിക്കുന്ന വ്യാജ സന്ദേശമാണിത്. 2019 ഫെബ്രുവരിയില്‍ ഈ പ്രചാരണത്തോട് ഫേസ്ബുക്ക് പ്രതികരിച്ചിരുന്നു. നിങ്ങളുടെ ന്യൂസ് ഫീഡില്‍ കാണുന്ന ആളുകളുടെ പോസ്റ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല എന്നായിരുന്നു ഫേസ്ബുക്കിന്റെ പ്രതികരണം.

Latest