Kerala
അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരുക്ക്

പാലക്കാട് | അട്ടപ്പാടി പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരുക്കേറ്റു. ആനവായ് ഊരിലെ മാരിയെയാണ് കാട്ടാന ആക്രമിച്ചത്. തേന്‍ ശേഖരിക്കാനായി മറ്റ് മൂന്ന് പേര്‍ക്കൊപ്പം വനത്തില്‍ പോയപ്പോഴാണ് സംഭവം
മരത്തിന്റെ മറവില്‍ നിന്നിരുന്ന ആന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ ആന പിന്‍വാങ്ങുകയായിരുന്നു. ഗുരുതര പരുക്കേറ്റ മാരിയെ ആദ്യം കോട്ടത്തറ ട്രൈബല്‍ സ്പെഷ്യലിറ്റി ആശുപത്രിയിലേക്കും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാരിയെ മാറ്റി.
---- facebook comment plugin here -----