Connect with us

Covid19

ലോകത്ത് കൊവിഡില്‍ പൊലിഞ്ഞത് 35.64 ലക്ഷം ജീവനുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് |  റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് രണ്ട് വര്‍ഷത്തോളമായെങ്കിലും ലോകത്തെ കൊവിഡ് കേസുകള്‍ ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ നാല് ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി പതിനാല് ലക്ഷം പിന്നിട്ടു. ഇതില്‍ 15.37 കോടി പേര്‍ രോഗമുക്തി കൈവരിച്ചു. കൊവിഡിനെ തുടര്‍ന്ന് ലോകത്താകമാനം 35.64 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇന്ത്യ, അമേരിക്ക തുടങ്ങിയ കൂടുതല്‍ കൊവിഡ് കേസുകളുള്ള രാജ്യങ്ങളില്‍ പോലും മരണ സംഖ്യ ഉയര്‍ന്ന് നില്‍ക്കുകയാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകളുള്ള അമേരിക്കയില്‍ മൂന്ന് കോടി നാല്‍പ്പത്തിയൊന്ന് ലക്ഷം രോഗബാധിതരുണ്ട്. ഇവിടെ മരണസംഖ്യ അറുപത് ലക്ഷം കടന്നു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഇന്നലെ മാത്രം 26 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 2.81 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.31 ലക്ഷമായി. മൂന്നാം സ്ഥാനത്തുള്ള സീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇവിടെ 32,554 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 874 പേര്‍ മരണപ്പെടുകയും ചെയ്തു.

 

 

---- facebook comment plugin here -----

Latest