Connect with us

National

മെഹുല്‍ ചോക്‌സി ഡൊമിനിക്കയില്‍ പിടിയിലായത് കാമുകിക്ക് ഒപ്പമുള്ള യാത്രക്കിടെ

Published

|

Last Updated

ന്യൂഡല്‍ഹി | സഹസ്ര കോടികളുടെ പി എന്‍ ബി വായ്പാ തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സി ഡൊമിനിക്കയില്‍ പിടിയിലായത് കാമുകിക്ക് ഒപ്പമെന്ന് റിപ്പോര്‍ട്ടുകള്‍. കാമുകിയേയും കൂട്ടി ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇയാള്‍ക്ക് കുരുക്ക് വീണതെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗസ്റ്റണ്‍ ബ്രൗണിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ചോക്‌സി കാമുകിക്ക് ഒപ്പം യാത്ര ചെയ്യവേയാണ് പിടിയിലായത്. ഇപ്പോള്‍ അയാളെ ഇന്ത്യക്ക് കൈമാറാന്‍ സാധിക്കുമെന്നും ഗസ്റ്റണ്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചോക്‌സിയെ വിട്ടുകിട്ടുന്നതിന് ആവശ്യമായ രേഖകള്‍ ഇന്ത്യ കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഡൊമിനിക്കക്ക് അയച്ചിട്ടുണ്ട്. ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് കടക്കന്‍ ശ്രമിക്കുന്നതിനിടെയാണ് ഡൊമിനിക്കയില്‍ വെച്ച് മെഹുല്‍ ചോക്‌സി പിടിക്കപ്പെട്ടത്. പിഎന്‍ബി തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ രാജ്യം വിട്ട 62കാരനായ ചോക്‌സി, 2018 മുതല്‍ ആന്റിഗ്വയില്‍ ഒളിവില്‍ കഴിയുകയായിരന്നു. ഇതിനിടെ ആന്റിഗ്വ പൗരത്വവും ഇയാള്‍ നേടിയിരുന്നു.

അതിനിടെ, മെഹുല്‍ ചോക്‌സിയുടെ പുതിയ ചിത്രം ആന്റിഗ്വയില്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഡൊമിനിക്കയില്‍ ജയിലില്‍ കഴിയുന്ന ചോക്‌സിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.

Latest