Connect with us

National

ബിസിനസ് ക്ലാസില്‍ 'യാത്രക്കാരനാ'യി വവ്വാല്‍; വിമാനം തിരിച്ചിറക്കി

Published

|

Last Updated

ന്യൂഡല്‍ഹി | വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ വവ്വാലിനെ കണ്ടതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. വിമാനം പറന്നയുടന്‍ തന്നെ വവ്വാലിനെ കണ്ടെത്തിയതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്ന് നെവാര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബി-777-300ഇ ആര്‍ വിമാനമാണ് തിരിച്ചിറക്കിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ 2.20നാണ് വിമാനം ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്നത്. ടേക് ഓഫ് കഴിഞ്ഞ് അര മണിക്കൂറിന് ശേഷമാണ് വിമാനത്തില്‍ വവ്വാലിനെ കണ്ടതായി ജീവനക്കാര്‍ പൈലറ്റിനെ അറിയിച്ചത്. തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക്കുമായി ബന്ധപ്പെടുകയും ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കാന്‍ അനുമതി തേടുകയുമായിരുന്നു. 3.55ന് വിമാനം സുരക്ഷിതമായി ഡല്‍ഹിയില്‍ തിരിച്ചിറക്കി. ഇന്ധനം കടലില്‍ ഒഴുക്കിയ ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. പിന്നീട് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ നവാര്‍ക്കിലേക്ക് അയച്ചു.

ഡല്‍ഹിയില്‍ തിരിച്ചിറക്കിയ ശേഷം നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ നിന്ന് ചത്ത വവ്വാലിനെ കണ്ടെത്തി. വിമാനത്തിനുള്ളില്‍ വവ്വാല്‍ എങ്ങനെ എത്തിപ്പെട്ടുവെന്നത് സംബന്ധിച്ച് എയര്‍ ഇന്ത്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിവരികയാണ്. വിമാനത്തില്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റുന്നതിനിടെ അവരുടെ വാഹനത്തില്‍ നിന്നാകാം വവ്വാല്‍ എത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

Latest