Connect with us

Techno

നര്‍സോ 30ന്റെ 5ജി വകഭേദവുമായി റിയല്‍മി

Published

|

Last Updated

ബീജിംഗ് | നര്‍സോ 30ന്റെ 5ജി വകഭേദം അന്താരാഷ്ട്ര വിപണിയിലെത്തിച്ച് റിയല്‍മി. ഇന്ത്യയില്‍ ലഭ്യമായ റിയല്‍മി8 5ജിയുടെ സമാന സവിശേഷതകളാണ് ഇതിനുമുള്ളത്. 219 യൂറോ (ഏകദേശം 19,400 രൂപ) ആണ് നര്‍സോ30 5ജിയുടെ വില.

റേസിംഗ് ബ്ലൂ, റേസിംഗ് ബ്ലാക് നിറങ്ങളില്‍ ലഭ്യമാകും. പിന്‍വശത്തെ മൂന്ന് ക്യാമറകളില്‍ 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 2 മെഗാപിക്‌സല്‍ വീതം മോണോക്രോം സെന്‍സര്‍, മാക്രോ സെന്‍സര്‍ എന്നിവയുണ്ട്.

16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 5,000 എം എ എച്ച് ബാറ്ററി ശേഷിയുണ്ട്. 18 വാട്ട് അതിവേഗ ചാര്‍ജിംഗാണ് മറ്റൊരു സവിശേഷത. ഇന്ത്യയില്‍ വൈകാതെ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

Latest