Connect with us

Covid19

#FACTCHECK: കൊവിഡ് വാക്‌സിനെടുത്തവര്‍ രണ്ട് കൊല്ലത്തിനുള്ളില്‍ മരിക്കുമെന്ന് ഫ്രഞ്ച് നൊബേല്‍ ജേതാവ് പറഞ്ഞുവോ?

Published

|

Last Updated

കൊവിഡ്- 19 പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന് ഫ്രഞ്ച് നൊബേല്‍ ജേതാവ് ഡോ.ലൂക് മൊണ്ടേനിയര്‍ പറഞ്ഞതായി വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ലൈഫ്‌സൈറ്റ്‌ന്യൂസ്.കോം എന്ന വെബ്‌സൈറ്റിന് അദ്ദേഹം നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞതെന്നും സൈറ്റിന്റെ ലിങ്കും പ്രചാരണത്തിലുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം:

അവകാശവാദം: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ അതിജീവിക്കാനുള്ള സാധ്യതയില്ല. യാതൊരു പ്രതീക്ഷയും വേണ്ട. നിലവില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് ഒരു ചികിത്സയും സാധ്യമാകില്ലെന്നും ലോകത്തെ മുതിര്‍ന്ന വൈറോളജിസ്റ്റായ ഡോ.ലൂക് അഭിമുഖത്തില്‍ പറഞ്ഞു.

വസ്തുത: വാക്‌സിന്‍ എടുത്തവര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന് അഭിമുഖത്തിലെവിടെയും ഡോ.ലൂക് പറഞ്ഞിട്ടില്ലെന്ന് മെയ് 18ന് അഭിമുഖം പ്രക്ഷേപണം ചെയ്ത യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെയര്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു. വ്യാജ പ്രചാരണത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ മെയ് 25ന് മറ്റൊരു ലേഖനവും റെയര്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ചിരുന്നു.

അതേസമയം, നിലവിലെ വാക്‌സിനേഷനില്‍ അസ്വീകാര്യമായ പിഴവ് ഉണ്ടായതായി ഡോ.ലൂക് പറയുന്നുണ്ട്. കൂട്ട വാക്‌സിനേഷന്‍ ശാസ്ത്ര, മെഡിക്കല്‍ പിഴവാണെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനാണ് വകഭേദങ്ങളെ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിലും രണ്ട് വര്‍ഷത്തിനുള്ളില്‍ വാക്‌സിനെടുത്തവര്‍ മരിക്കുമെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. വാക്‌സിനേഷനിലൂടെ പുതിയ വകഭേദങ്ങളുണ്ടാകുമെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ചര്‍ച്ചാവിഷയമാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്.

---- facebook comment plugin here -----

Latest