Connect with us

Oddnews

ഇക്കോണമി ടിക്കറ്റിലൊരു ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് യാത്ര; മുംബൈയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാനത്തിലുണ്ടായിരുന്നത് ഒരേയൊരു യാത്രക്കാരന്‍

Published

|

Last Updated

മുംബൈ | മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് ഒരൊറ്റ യാത്രക്കാരനെയുമായി എമിറേറ്റ്‌സ് വിമാനം പറന്നു. ഇത്തരമൊരു അസാധാരണ സംഭവത്തില്‍ പൈലറ്റും ജീവനക്കാരും അത്ഭുതം കൂറുകയാണ്. 360 യാത്രക്കാരെ കയറ്റാവുന്ന ബോയിംഗ് 777- 300 വിമാനത്തിലാണ് ഭവേശ് ജവേരിയെന്ന യുവാവിന് ഒറ്റക്ക് യാത്ര ചെയ്യാനായത്.

മറ്റ് യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കിയതാണ് ഇത്തരമൊരു അവസ്ഥക്ക് കാരണം. താന്‍ വിമാനം ചാര്‍ട്ടര്‍ ചെയ്തത് പോലെയായിരുന്നു അനുഭവമെന്ന് ദുബൈയില്‍ താമസിക്കുന്ന ഭവേശ് ഫേസ്ബുക്കില്‍ കുറിച്ചു. ഇതുസംബന്ധിച്ച വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു.

ഈ വീഡിയോ വൈറലായിട്ടുണ്ട്. ഏറെക്കുറെ കാലിയായ മുംബൈ വിമാനത്താവളമാണ് ഇദ്ദേഹത്തിന്റെ വീഡിയോയില്‍ കാണാനാകുന്നത്. വിമാനത്തിന്റെ വാതില്‍ക്കലെത്തിയപ്പോള്‍ തങ്ങളുടെ ഏക യാത്രക്കാരനെ കാത്തിരിക്കുന്ന ജീവനക്കാരെ കാണാം. കൈയടികളോടെ ഏക യാത്രക്കാരനെ പൈലറ്റടക്കമുള്ള ജീവനക്കാരന്‍ വിമാനത്തിലേക്ക് ആനയിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest