Kerala
ആദിവാസി പെണ്‍കുട്ടിക്ക് പീഡനം; ഒളിവില്‍ പോയ പ്രതി കീഴടങ്ങി

കണ്ണൂര്‍ | ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പോലീസില്‍ കീഴടങ്ങി. വിളക്കോട് ചുള്ളിയോട് നിധീഷാണ് കീഴടങ്ങിയത്.
വിളക്കോട് ഗവ. യുപി സ്‌കൂളിന് അടുത്തേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്.
ഇയാള്‍ക്ക് എതിരെ പോക്സോ നിയമപ്രകാരവും എസ് സി- എസ് ടി നിയമപ്രകാരവും കേസെടുത്തു. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന് പറയപ്പെടുന്നു
---- facebook comment plugin here -----