Connect with us

Covid19

കൊവിഡ് നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  ഈനൂറ്റാണ്ടുകണ്ട വലിയ ദുരന്തമാണ് കൊവിഡ് മാഹാമാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ഈ പ്രതിസന്ധി നേരിടുന്നു. കൊവിഡിനെ തുരത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും രാജ്യത്തെ അഭിസംബോധനചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡിന് മുമ്പുള്ള ലോകമായിരിക്കില്ല ഇനിയുണ്ടാകുക. കൊവിഡിനെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് വാക്സിനുള്ളത്.കൊവിഡിനെ കുറിച്ച് ഇപ്പോള്‍ നന്നായിഅറിയാം. ഇത് പോരാടാന്‍ നമ്മളെ സഹായിക്കും. വാക്സിന്‍ കണ്ടുപിടിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു. കൊവിഡിനൊപ്പം മറ്റുവെല്ലിവിളികളെ നാം ശ്രദ്ധിക്കാതെ പോകരുത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കാലാവസ്ഥാ വ്യതിയാനം. നദികളും കാടും അപകടാവസ്ഥയിലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest