Connect with us

National

പൂന്തുറ ബോട്ടപകടം: ഒരു മത്സ്യ തൊഴിലാളിയുടെ മൃതദേഹം ലഭിച്ചു

Published

|

Last Updated

തിരുവനന്തപുരം പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ ബോട്ടപകടത്തില്‍ കാണാതായ മൂന്ന് മത്സ്യ തൊഴിലാളികള്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മത്സ്യ തൊഴിലാളിയാണ് ഡേവിഡ്‌സണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിഴിഞ്ഞം സ്വദേശികളായ ജോസഫ്, ശെല്‍വിയാര്‍ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. അപകടത്തില്‍പ്പെട്ട ഏഴ് പേരെ നേരത്തെ കോസ്റ്റ്ഗാര്‍ഡ് രക്ഷപെടുത്തി. കാണാതായവര്‍ക്കായി ഊര്‍ജിത തിരച്ചില്‍ നടക്കുകയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കടല്‍ക്ഷോഭം കാരണം വള്ളങ്ങള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ അടുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുമ്ടായത്. അപകടത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് എത്തിയ മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.

 

Latest