Kerala
ബ്ലാക്ക് ഫംഗസ്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് ക്ഷാമം

കോഴിക്കോട് | ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള മരുന്നിന് കോഴിക്കോട് ഗവ. മഡിക്കല്‍ കോളജില്‍ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ഇന്നലെ വൈകുന്നേരം എത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ വേണ്ടരൂപത്തില്‍ ത്തിയിട്ടില്ല. 50 വയല്‍ ആംഫോടെറിസിന്‍ മരുന്ന് മാത്രമാണ് ഇന്നലെ എത്തിയത്. ലൈപോസോമല്‍ ആംഫോടെറിസിനും 50 വയലെങ്കിലും അടിയന്തരമായി വേണമെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്ന് മരുന്ന് എത്തുമെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.
സംസ്ഥാനത്ത് ഏറ്റവുമധികം (20) ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ചികിത്സ മുടങ്ങാതിരിക്കാനായി ആംഫോടെറിസിന്‍ എന്ന മരുന്ന്, അളവ് ക്രമീകരിച്ച് രോഗികള്‍ക്ക് നല്‍കുയാണ്. ഇന്നലെ വൈകുന്നേരത്തോടെ മരുന്ന് എത്തിക്കുമെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.