Connect with us

Kerala

കൊടുംങ്കാടിനുള്ളില്‍ നാടോടി യുവതിക്ക് സുഖ പ്രസവം

Published

|

Last Updated

ചാലക്കയം വനമേഖലയില്‍ മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട നാടോടി യുവതി പ്രസവിച്ചതറിഞ്ഞ് തുടര്‍ചികില്‍സക്കെത്തിയ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് പത്തനംതിട്ട ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മി ആര്‍ പണിക്കര്‍

പത്തനംതിട്ട | ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സ്വന്തം ജില്ലയിലെ കൊടുംങ്കാടിനുള്ളില്‍ നാടോടി യുവതിക്ക് സുഖ പ്രസവം. പത്തനംതിട്ട ജില്ലയില്‍ റാന്നി വനം ഡിവിഷനില്‍പ്പെട്ട ചാലക്കയത്ത് തനു-സന്ധ്യ ദമ്പതികള്‍ക്കാണ് കൊടുങ്കാട്ടിനുള്ളില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നത്. രണ്ട് ദിവസത്തിന് മുമ്പായിരുന്നു പ്രസവം.
സംഭവം പുറംലോകം അറിഞ്ഞതിനെ തുടര്‍ന്ന് എച്ച് എല്‍ എഫ് പി പി ടി ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് പത്തനംതിട്ട ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മി ആര്‍ പണിക്കര്‍, സ്റ്റാഫ് നേഴ്സ് ബിന്ദു, ഡ്രൈവര്‍ വൈശാഖ്, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി പത്തനംതിട്ട ജില്ലാ വൈസ് ചെയര്‍മാന്‍ സുബിന്‍ വര്‍ഗീസ്, എസ് ടി പ്രൊമോട്ടര്‍ രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചാലക്കയത്തെത്തി തുടര്‍ചികില്‍സ നല്‍കി.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോ. ലക്ഷ്മി ആര്‍ പണിക്കര്‍ പറഞ്ഞു. മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട 96 കുടുംബങ്ങളിലായി 345 പേര്‍ പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി വനമേഖലകളിലെ കൊടുംവനത്തില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്ക് താഴെയാണ് അന്തിയുറങ്ങുന്നത്.

Latest