Connect with us

Kerala

ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണില്‍നിന്നും മദ്യം കവര്‍ന്ന സംഭവം; പ്രധാന പ്രതി പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം | ആറ്റിങ്ങല്‍ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണില്‍ നിന്ന് മദ്യം കവര്‍ന്ന സംഭവത്തില്‍ പ്രധാനപ്രതി പിടിയില്‍. കവലയൂര്‍ സ്വദേശി രജിത്ത് ആണ് പിടിയിലായത്. മോഷണ സംഘത്തില്‍ ഒമ്പത് പേര്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. 101 കെയ്‌സ് മദ്യമാണ് സംഘം മോഷ്ടിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് ഗോഡൗണില്‍നിന്ന് മദ്യം മോഷ്ടിച്ചതായി കണ്ടെത്തിയത്.

ആറ്റിങ്ങലിലും പരിസരപ്രദേശങ്ങളിലുമായി അനധികൃത മദ്യവില്‍പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് മുദ്രയില്ലാത്ത വിദേശമദ്യം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് മദ്യമോഷണം കണ്ടെത്തിയത്.വെയര്‍ഹൗസിന്റെ പൂട്ട് പൊളിക്കുകയോ മറ്റ് ഏതെങ്കിലും വിധത്തില്‍ മോഷണശ്രമമോ ഇതുവരെയും കണ്ടെത്തിയിട്ടില്ല.ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാകും മോഷണം നടത്തിയിട്ടുണ്ടാവുകയെന്നാണ് കരുതുന്നത്.

Latest