Connect with us

Health

കൊവിഡ് കാല ഉത്കണ്ഠ ഒഴിവാക്കാം; ഭക്ഷണത്തിലെ ചെറിയ മാറ്റത്തിലൂടെ

Published

|

Last Updated

കൊവിഡ് രണ്ടാം തരംഗം, ബ്ലാക്ക് ഫംഗസ് ബാധ അടക്കമുള്ള വിവിധ ഘടകങ്ങള്‍ കാരണം അതീവ ഉത്കണ്ഠയിലും മാനസികക്ലേശത്തിലുമാണ് അധിക പേരും. ചില ഭക്ഷണ പദാർഥങ്ങള്‍ ദൈനംദിന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെയും ചെറിയ ജീവിത ശൈലീമാറ്റത്തിലൂടെയും ഉത്കണ്ഠ പരിഹരിക്കാം.

മത്തങ്ങക്കുരുവും നേന്ത്രപ്പഴവും ഇതില്‍ പ്രധാനപ്പെട്ട ഭക്ഷണപദാര്‍ഥങ്ങളാണ്. പൊട്ടാഷ്യവും സിങ്കും നിറഞ്ഞ മത്തങ്ങക്കുരു രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഇലക്ട്രോലൈറ്റ് സന്തുലിതമാകാനും നല്ലതാണ്. നേന്ത്രപ്പഴത്തിലും നിറയെ പൊട്ടാഷ്യമുണ്ട്.

മഗ്നീഷ്യം നിറയെയുള്ള ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ചീര, ശതാവരിച്ചെടി, കാബേജ്, ബീറ്റ്‌റൂട്ടും അതിന്റെ ഇലയും, പച്ചടിച്ചീര അടക്കമുള്ളവയും ധാരാളമായി കഴിക്കണം. വിറ്റാമിന്‍ ഇയും ഒമേഗ 3യും ധാരാളമുള്ള നട്ട്‌സും സീഡ്‌സും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ഇത്തരം ഭക്ഷണത്തോടൊപ്പം മതിയായ വിശ്രമവും ഉറപ്പാക്കണം. മാത്രമല്ല, അനാവശ്യ ചിന്തകളില്‍ നിന്ന് മനസ്സിനെ മുക്തമാക്കണം.

---- facebook comment plugin here -----

Latest